കൊച്ചി: തിരുവനന്തപുരം നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ പല പ്രതികളും ബിനാമികള്‍ ആണെന് ആദായ നികുതി വകുപ്പ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ കണ്ടെത്തല്‍. പണം മുടക്കിയവരും ലാഭവിഹിതം പങ്കിട്ടവരും ഇനിയുമുണ്ടെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്.
ഇവരെ കണ്ടെത്തുന്നതിനായി കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായര്‍. കെ ടി റമീസ്, ഹംജദ് അലി, ജലാല്‍, മുഹമ്മദ് ഷാഫി, മുഹമ്മദ് അന്‍വര്‍, ഇ. സയിദലവി എന്നിവരെ ജയിലില്‍ ചോദ്യം ചെയ്യാന്‍ ആദായനികുതി വകുപ്പ് നല്കിയ അപേക്ഷ സാമ്പത്തിക കുറ്റ വിചാരണ കോടതി അനുവദിച്ചു.
സ്വര്‍ണക്കടത്തിന്റെ ഗൂഢാലോചനയ്ക്ക് പിന്നില്‍ സ്വദേശത്തും വിദേശത്തുമുള്ള ഉന്നതരുണ്ടെന്ന് തിരിച്ചറിഞ്ഞെങ്കിലും അവരെ തെളിവുസഹിതം കണ്ടെത്താന്‍ നിലവിലെ അന്വേഷണ സംഘങ്ങള്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല.
Discussion about this post