ബെംഗളൂരു: ബെംഗളൂരു കലാപക്കേസിൽ എസ്ഡിപിഐ ജില്ലാ സെക്രട്ടറി മുസമ്മിൽ പാഷയെ ചോദ്യം ചെയ്യാനൊരുങ്ങി എൻഐഎ. മുസമ്മിൽ പാഷയുടെ അനുയായികളെയും ചോദ്യം ചെയ്യും.
കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ ബന്ധുവിന്റെ വിവാദ ഫേസ്ബുക് പോസ്റ്റിനെത്തുടർന്ന് കലാപത്തിന് ആഹ്വാനം ചെയ്തത് പാഷയുടെ നേതൃത്വത്തിലാണെന്നാണ് ആരോപണം.
ആഗസ്ത് 11 നുണ്ടായ കലാപത്തിനിടെ നടന്ന പൊലീസ് വെടിവയ്പിൽ 3 പേരും കണ്ണീർവാതക ഷെൽ തുളഞ്ഞുകയറി ഒരാളും കൊല്ലപ്പെട്ടിരുന്നു.
Discussion about this post