കാഠ്മണ്ഡു: നേപ്പാളിലെ ഹുംല ജില്ലയില്‍ കൈയേറി സ്ഥലം ചൈന വീട് പണി നടത്തുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. കാഠ്മണ്ഡുവിലെ ചൈനീസ് എംബസിയുടെ മുന്നിലാണ് തദ്ദേശീയര്‍ ചൈനീസ് അധിനിവേശത്തിനെതിരെ പ്രതിഷേധിക്കുന്നത്. ‘ചൈന പിന്‍വാങ്ങുക’ എന്നെഴുതിയ പ്ലക്കാര്‍ഡുമായി നാട്ടുകാര്‍ ശക്തമായി പ്രതിഷേധിച്ചെന്ന് നേപ്പാളി മാദ്ധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകളുണ്ട്.
നേപ്പാള്‍ അധികൃതര്‍ കൈയേറ്റമുണ്ടെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ചൈനയിലെ കൈലാസ പര്‍വതത്തിന് അരികിലാണ് നേപ്പാളിലെ ഈ ഗ്രാമം.
ഹുംല ജില്ലയില്‍ രഹസ്യമായി വീടുകള്‍ നിര്‍മ്മിക്കുകയും തദ്ദേശീയരായ നേപ്പാളി പൗരന്മാരെ അതുവഴി കടക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുകയാണ് ചൈനയെന്ന് പ്രദേശത്തെ ജനങ്ങള്‍ ആരോപിച്ചു.
അതേസമയം നേപ്പാളി അതിര്‍ത്തിയില്‍ അനുമതിയില്ലാതെ ഒന്‍പത് കെട്ടിടങ്ങളാണ് ചൈന പണികഴിപ്പിച്ചത്.
Discussion about this post