ഡൽഹി: ഔഷധ സസ്യങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ദേശീയ ആയുഷ് ബൊട്ടാണിക്കൽ ബോർഡ് പ്രധാന ആയുർവേദ ഔഷധ വ്യവസായ സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പിട്ടു. ആയുഷ് മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ ആണ് ഇക്കാര്യം അറിയിച്ചത്.
ആയുഷ് മന്ത്രാലയത്തിന്റെ കീഴിൽ വരുന്ന ബോർഡുകൾ, മുംബൈ ആയുർവേദമരുന്ന് നിർമ്മാതാക്കളുടെ അസോസിയേഷൻ, ഇന്ത്യൻ ആയുർവേദ ഫാർമസ്യൂട്ടിക്കൽ മാനുഫാക്ചറേഴ്സ് അസോസിയേഷൻ, അസോസിയേഷൻ ഫോർ ഹെർബൽ ആൻഡ് ന്യൂട്രാസ്യൂട്ടിക്കൽ മാനുഫാക്ചറേഴ്സ് ഓഫ് ഇന്ത്യ ന്യൂഡൽഹി, ന്യൂഡൽഹിയിലെ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി എന്നിവരുമായാണ് ധാരണാപത്രം ഒപ്പിട്ടത്.
ആയുഷ് സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടേച്ചയുടെ സാന്നിധ്യത്തിലാണ് ഒപ്പിടൽ ചടങ്ങ് നടന്നത്. ഔഷധകൃഷിക്കായുള്ള സംഘങ്ങളുടെ രൂപീകരണവും അവർക്കുള്ള ധനസഹായവുമാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
ആയുഷ് സംവിധാനങ്ങളുടെ വികസനത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. എൻഎംപിബിയുടെ പിന്തുണയുള്ള ഔഷധ സസ്യ കൃഷി, ശേഖരണ പരിപാടികൾക്കായി കർഷകർക്കും ശേഖരിക്കുന്നവർക്കും റീപർചേസ് ഗ്യാരണ്ടി നൽകുമെന്ന് വ്യവസായ സംഘടനകളും വ്യക്തമാക്കുന്നു.
Discussion about this post