ദുബായ്: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് 202 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ് നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തു.
ആരോണ്‍ ഫിഞ്ച്, ദേവദത്ത് പടിക്കല്‍, എ.ബി. ഡിവില്ലിയേഴ്സ് എന്നിവരുടെ പ്രടനങ്ങളാണ് ബംഗളൂരുവിന് കരുത്തായത്. ഫിഞ്ചും ദേവദത്തും ചേര്‍ന്ന് മികച്ച തുടക്കമാണ് ബംഗളൂരുവിന് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ 81 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്.
35 പന്തില്‍നിന്ന് 52 റണ്‍സെടുത്ത ഫിഞ്ചിനെ ട്രെന്റ് ബോള്‍ട്ടാണ് പവലിയന് കയറ്റിയത്. പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റന്‍ വിരാട് കോഹ്ലി തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും പരാജയപ്പെട്ടു.11 പന്തില്‍ നിന്ന് മൂന്ന് റണ്‍സ് മാത്രമെടുത്ത കോഹ്ലിയെ രാഹുല്‍ ചാഹര്‍ മടക്കുകയായിരുന്നു.
ദേവദത്ത് പടിക്കല്‍ 40 പന്തില്‍ രണ്ടു സിക്സും അഞ്ച് ഫോറുമടക്കം 54 റണ്‍സെടുത്ത് മടങ്ങി. പിന്നാലെ ഡിവില്ലിയേഴ്സും ശിവം ദുബെയും ചേര്‍ന്നാണ് ബംഗളൂരുവിനെ 200 കടത്തിയത്.
24 പന്തില്‍ ഡിവില്ലിയേഴ്സ് നാല് സിക്സും നാല് ഫോറുമടക്കം 55 റണ്‍സോടെ പുറത്താകാതെ നിന്നു. ദുബെ പത്ത് പന്തില്‍ മൂന്നു സിക്സുകള്‍ ഉള്‍പ്പെടെ 27 റണ്‍സെടുത്തു.
Discussion about this post