കൊച്ചി: കൊവിഡ് കണക്കിലെടുത്ത് ഇടത് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ സമരം അവസാനിപ്പിക്കില്ലെന്ന് ബിജെപി. കോവിഡ് നിയന്ത്രണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തില്‍ ഇക്കാര്യം അറിയിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ പറഞ്ഞു.
ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. സമരം ജനാധിപത്യപരമായി നിര്‍ത്താന്‍ സാധിക്കില്ല. എന്നാല്‍ സമരത്തില്‍ എത്ര ആളുകള്‍ വേണം എന്ന കാര്യത്തിലൊക്കെ ചര്‍ച്ച ആവാം. കാര്‍ഷിക ബില്ലുകളുടെ പേരില്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് കേന്ദ്ര സര്‍ക്കാരിനെതിരേ സമരരംഗത്തിറക്കാനാണ് സിപിഎം ശ്രമം. സിപിഎമ്മിന്റെ ഇരട്ടത്താപ്പ് നയമാണ് ഇതിലൂടെ വെളിവാകുന്നത്. മോദി സര്‍ക്കാരിനെതിരെ സമരം ആകാം, പിണറായി സര്‍ക്കാരിനെതിരെ സമരം പറ്റില്ല എന്ന നില സ്വീകരിക്കണോ എന്നും സുരേന്ദ്രന് ചോദിച്ചു.
Discussion about this post