വാഷിംഗ്ടണ്‍: കൊവിഡ് വൈറസിനെതിരായ വാക്സിന് ആഴ്ചകള്‍ക്കുള്ളില്‍ തയാറാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. വരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി കൂടിയായ ട്രംപ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ജോ ബൈഡനുമായുള്ള സംവാദത്തിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇരുവരും തമ്മിലുള്ള ആദ്യ സംവാദമാണിത്. കൊവിഡിനെ നേരിടാന്‍ തന്റെ ഭരണകൂടം കൈക്കൊണ്ട നടപടികള്‍ ശ്ലാഘനീയമെന്ന് ലക്ഷക്കണക്കിന് ആളുകളാണ് വിലയിരുത്തിയതെന്നും ട്രംപ് പറഞ്ഞു. തങ്ങള്‍ ചെയ്ത തരത്തില്‍ ജനോപകാരപ്രദമായ കാര്യങ്ങള്‍ ഒരു കാലത്തും നിങ്ങള്‍ക്ക് ചെയ്യാനായിട്ടില്ലെന്നും ട്രംപ് ബൈഡനോട് പറഞ്ഞു.
Discussion about this post