കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് എക്സൈസ് അധികൃതര്‍ 25 കിലോ കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കാറില്‍ കടത്താന്‍ ശ്രമിച്ച അഞ്ച് കിലോ കഞ്ചാവാണ് ആദ്യം പിടികൂടിയത്. അബ്ദുസമദ് (39), റഫീഖ് (41) എന്നിവരെയാണ് എക്സൈസ് അധികൃതര്‍ പിടികൂടിയത്.
പിന്നീട് സമദിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 20 കിലോ കഞ്ചാവ് പിടികൂടി.
Discussion about this post