ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ക്കായി ജെറ്റ് എന്‍ജിനുകള്‍ തദ്ദേശീയമായി വികസിപ്പിച്ചെടുക്കാനൊരുങ്ങി ഡിആര്‍ഡിഓ (പ്രതിരോധ ഗവേഷണ വികസന സംഘടന). 110 കിലോ ന്യൂട്ടണ്‍ പവര്‍ ഉള്ള എന്ജിന് വികസിപ്പിച്ചെടുക്കാനാണ് ഡിആര്‍ഡിഓ ലക്ഷ്യമിടുന്നത്.
പ്രൊജക്റ്റ് ആരംഭിച്ച് ഏഴ് വര്‍ഷത്തിനുള്ളില്‍ ഈ ജെറ്റുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്. ജിടിആര്‍ഇ ജിടിഎക്സ്-35വിഎസ് കാവേരി എന്ന ജെറ്റ് എഞ്ചിനായിരുന്നു ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുക്കാന്‍ ശ്രമം നടത്തിയിരുന്നത്.
എന്നാല്‍ ഇതിന് കടുത്ത സാങ്കേതിക വെല്ലുവിളികള്‍ നേരിടേണ്ടി വന്നതിനാല്‍ പദ്ധതി സ്തംഭിച്ചിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് 10 കിലോ ന്യൂട്ടണ്‍ പവര്‍ ഉള്ള എന്ജിന് വികസിപ്പിച്ചെടുക്കാന്‍ ഡിആര്‍ഡിഓ ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് ഫ്രാന്‍സില്‍ നിന്നും സഹായങ്ങള്‍ ലഭിച്ചേക്കുമെന്നാണ് സൂചന.
Discussion about this post