തൊടുപുഴ: വീട്ടില്‍ കയറി മോഷണം നടത്തിയതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായി. സിപിഎം പന്നൂര് ബ്രാഞ്ച് സെക്രട്ടറി കരിമണ്ണൂര്‍ പന്നൂര് തെറ്റാമലയില്‍ വിഷ്ണു ബാബുവാണ് പുരാവസ്തുക്കളുടെ ശേഖരം മോഷ്ടിച്ച കേസില്‍ പിടിയിലായത്.
വിഷ്ണുവിനെ കൂടാതെ സമീപവാസികളും സുഹൃത്തുക്കളുമായ തച്ചാമഠത്തില്‍ പ്രശാന്ത്, പാറയ്ക്കല്‍ രാകേഷ്(കണ്ണന്), തച്ചാമഠത്തില്‍ സുധി, കാവാട്ടുകുന്നേല്‍ സനീഷ് തങ്കച്ചന് എന്നിവരെയും കരിമണ്ണൂര്‍ പോലീസ് ബുധനാഴ്ച രാത്രി അറസ്റ്റ് ചെയ്തത്.
Discussion about this post