അബുദാബി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ പഞ്ചാബ് കിംഗ്സ് ഇലവനു 192 റണ്‍സ് വിജയലക്ഷ്യം. അവസാന ഓവറുകളില്‍ ആണ് മുംബൈയുടെ സ്കോര്‍ ഇരുന്നൂറിനരികെ എത്തിയത്. മുംബൈ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് നേടി.
ആദ്യ പത്തോവറില്‍ 62 മാത്രം നേടിയ മുംബൈ അടുത്ത പത്തോവറില്‍ 129 റണ്‍സ് നേടുകയായിരുന്നു. അവസാന ഓവറുകളില്‍ പൊള്ളാര്‍ഡും ഹാര്‍ദ്ദിക് പാണ്ഡ്യയുമാണ് പഞ്ചാബിനുമേല്‍ ആക്രമണം അഴിച്ചുവിട്ടത്.
മുംബൈയ്ക്കായി നായകന് രോഹിത് ശര്‍മ 45 പന്തില്‍ മൂന്ന് സിക്സുകളുടെ അകന്പടിയോടെ 70 റണ്‍സ് നേടി. പൊള്ളാര്‍ഡ് 20 പന്തില്‍ 47 റണ്‍സും പാണ്ഡ്യ 11 പന്തില്‍ 30 റണ്‍സും നേടി പുറത്താകാതെ നിന്നു.
പഞ്ചാബിനായി ഷമി രണ്ട് വിക്കറ്റ് വീഴ്ത്തി.
Discussion about this post