ഇടുക്കി: സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറിയെ കൊല്ലാന്‍ സി.ഐ.ടി.യു നേതാവ് ക്വട്ടേഷന്‍ നല്‍കിയെന്ന് യുവാവിന്റെ വെളിപ്പെടുത്തല്‍. മൂന്നാര്‍ ഏരിയാ കമ്മിറ്റിക്കുകീഴിലുള്ള ലോക്കല്‍ സെക്രട്ടറിയെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം കൊല്ലാന്‍ അഞ്ചുലക്ഷം രൂപയ്ക്ക് സി.ഐ.ടി.യു. നേതാവ് ക്വട്ടേഷന്‍ നല്‍കിയെന്നാണ് യുവാവിന്റെ വെളിപ്പെടുത്തല്‍.
അഞ്ച് ലക്ഷം രൂപയ്ക്കാണ് തനിക്ക് ക്വട്ടേഷന്‍ നല്‍കിയതെന്ന് യുവാവ് പറയുന്നു. ചൊക്കനാട് സ്വദേശിയും നിരവധി കേസുകളിലെ പ്രതിയുമായ യുവാവ് മൂന്നാര്‍ ഏരിയാ കമ്മിറ്റി ഓഫീസില്‍ മുതിര്‍ന്ന നേതാക്കളുടെ മുമ്പിലായിരുന്നു സംഭവം വെളിപ്പെടുത്തിയത്. എന്നാല്‍ യുവാവിന്റെ വെളിപ്പെടുത്തല്‍ വീഡിയോ ആയി പുറത്ത് എത്തുകയായിരുന്നു. സി.ഐ.ടി.യു നേതാവും യുവാവും പിണങ്ങിയതോടെയാണ് സംഭവം ഏരിയാ കമ്മറ്റിയില്‍ എത്തിയത്.
Discussion about this post