കണ്ണൂർ: ബി.ജെ.പി കണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ, ഗാന്ധി സ്മൃതി യാത്ര സംഘടിപ്പിച്ചു. ദേശീയ വൈസ് പ്രസിഡണ്ട് എ.പി.അബ്ദുല്ലക്കുട്ടിയുടെ നേതൃത്വത്തിലായിരുന്നു യാത്ര. പി.പി.കരുണാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഗാന്ധിജിയുടെ സ്വപ്നം മോദിയിലൂടെ പൂവണിയുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ന് ഗാന്ധിയൻ ദർശനങ്ങൾക്ക് ഏറെ പ്രസക്തി ഉള്ള കാലഘട്ടത്തിൽ ആണ് നാം ജീവിക്കുന്നത്. ശ്രീ രാമകൃഷ്ണപരമഹംസർ തുടങ്ങി എല്ലാ യുഗപുരുഷന്മാർക്കും ശിഷ്യൻമാർ ഉണ്ടായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ ഗാന്ധിജി ക്കു അങ്ങനെ പറയാൻ മാത്രം ശിഷ്യൻ മാർ ഉണ്ടായിരുന്നില്ല.. എന്നാൽ ഇന്ന് ഗാന്ധിയുടെ സ്വപ്നം മോദിജി യിലൂടെ സഫലമാകുന്നത് നമ്മുക്ക് കാണാൻ സാധിക്കുന്നുവെന്നും കരുണാകരൻ മാസ്റ്റർ പറഞ്ഞു.
തുടർന്ന് ജാഥ ലീഡർ എ.പി.അബ്ദുള്ള കുട്ടിക്ക് ദേശിയ പതാക കൈമാറി. മണ്ഡലം പ്രസിഡന്റ് കെ രതീഷ് അദ്യക്ഷത വഹിച്ചു. ബിജെപി കണ്ണൂർ ജില്ല പ്രസിഡന്റ് എൻ ഹരി ദാസ്, ബിജെപി സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത്, ദേശിയ സമിതി അംഗം പി.കെ വേലായുധൻ, ബിജെപി ജില്ല സെക്രട്ടറി അഡ്വ.അർച്ചന, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് സ്മിതാ ജയമോഹൻ ,കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സി.വി. സുധീർ ബാബു, യുവമോർച്ച ജില്ല പ്രസിഡന്റ് അരുൺ കൈതപ്രം, ജില്ല സെക്രട്ടറി അഡ്വ. കെ രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.. ബിജെപി കണ്ണൂർ മണ്ഡലം ജനറൽ സെക്രട്ടറി ശശീന്ദ്രൻ സ്വാഗതവും രഞ്ജിത്ത് നാവാത് നന്ദിയും പറഞ്ഞു.
Discussion about this post