ഡല്‍ഹി: കൊവിഡ് കാലത്ത് ദുരിതം അനുഭവിക്കുന്നവര്‍ക്ക് താങ്ങായി കൂടെ നിന്ന് രാജ്യത്തെ ഏറ്റവും മികച്ച എന്‍ ജിഒ യായി തെരഞ്ഞെടുക്കപ്പെട്ട് രാഷ്ട്രീയ സേവാഭാരതി. ഗാന്ധി ജയന്തി ദിനത്തില്‍ കൊവിഡ് യോദ്ധാക്കളെ ബഹുമാനിക്കുന്നതിനായി 2020-ലെ ഹെല്‍ത്ത്ഗിരി അവാര്‍ഡ് സേവാ ഭാരതിക്ക് നല്കി. ഗാന്ധി ജയന്തിയില്‍ വര്‍ഷം തോറും നടക്കുന്ന ഇന്ത്യാ ടുഡേ-സഫായിഗിരി അവാര്‍ഡിന്റെ മറ്റൊരു പതിപ്പാണ് ഹെല്‍ത്ത്ഗിരി അവാര്‍ഡ് 2020. കുടിയേറ്റ തൊഴിലാളികള്‍ക്ക് സമയബന്ധിതമായി സഹായം നല്കുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച എന്ജിഒയായാണ് രാഷ്ട്രീയ സേവ ഭാരതിയെ തെരഞ്ഞെടുത്തത്.
ഗാന്ധി ജയന്തി ദിനത്തില്‍ ഉചിതമായത് സംഭവിച്ചുവെന്നായിരുന്നു സേവാഭാരതിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. ഇന്ത്യ ടുഡേ ഹെല്‍ത്ത്ഗിരി അവാര്‍ഡ് ദാന ചടങ്ങ് കോവിഡ് വാരിയേഴ്സില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാനും സുരക്ഷിതരായി തുടരാനും ജീവന് രക്ഷിക്കാനുമുള്ള ശ്രമങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്താനും എല്ലാവരെയും പ്രോത്സാഹിപ്പിക്കട്ടെ. ഈ അവസരത്തില്‍ എല്ലാ അവാര്‍ഡ് ജേതാക്കള്‍ക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post