ബിജാപുര്‍: എട്ട് ലക്ഷം രൂപ പൊലീസ് തലയ്ക്ക് വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവിനെ അനുയായികള്‍ വെടിവച്ചു കൊന്നു. നിരവധി കേസുകളില്‍ പ്രതിയായിരുന്ന മോഡിയ വീജയാണ് കൊല്ലപ്പെട്ടതെന്ന് ഛത്തീസ്ഗഡ് പോലീസ് അറിയിച്ചു.
പടിഞ്ഞാറന്‍ ബസ്തര്‍ മേഖലയില്‍ മാവോയിസ്റ്റുകളുടെ നീക്കത്തിന് ചുക്കാന്‍ പിടിച്ചയാളാണ് കൊല്ലപ്പെട്ട നേതാവ്. നിരവധി സാധാരണക്കാരെ കൊലപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണ്.
സാധാരണക്കാരെ കൊലപ്പെടുത്തുന്ന സംഭവത്തില്‍ മാവോയിസ്റ്റുകള്‍ക്കിടയില്‍ നില്ക്കുന്ന ഭിന്നതയാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് വിലയിരുത്തല്‍. സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുകയാണെന്ന് ബസ്തര്‍ റേഞ്ച് ഐജി പറഞ്ഞു.
Discussion about this post