ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ ആറുപേര്‍ മരിച്ചു.സംഭവത്തില്‍ 56 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍ തെക്കുകിഴക്കന്‍ പാക്കിസ്ഥാനിലെ ഗോത്രമേഖലയിലാണ് സംഭവം.
താലിബാന് ബന്ധമുളള ചാവേര്‍ പോലീസ് വാഹനത്തിനു നേരെയാണ് ആക്രമണം നടത്തിയത്. ജംറൂഡിലുളള പോലീസ്സ്റ്റേഷനിലെ വാഹനം ലക്ഷ്യമിട്ടാണ് ചാവേര്‍ ആക്രമണം നടത്തിയത്. കമാന്‍ഡര്‍ ടെഹ്സിനുളള ഖാന് വാഹനത്തില്‍ ക്വാര്‍ട്ടേഴ്സിന് പുറത്തേക്ക് എത്തുമ്പോഴാണ് ആക്രമണം നടത്തിയത്. പക്ഷേ അദ്ദേഹം പരിക്കുകളോടെ രക്ഷപ്പെട്ടുവെന്നും പോലീസ് പറഞ്ഞു. പരിക്കേറ്റ 56 പേരില്‍ 15 പേര് സുരക്ഷാ ഉദ്യോഗസ്ഥരാണ്.
Discussion about this post