കൊച്ചി: കേരള ഹൈക്കോടതിയിലെ മുന്‍ ചീഫ് ജസ്റ്റിസ് കെ കെ ഉഷ(81) അന്തരിച്ചു. കേരള ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസായിരുന്നു കെ കെ ഉഷ. 1961-ലാണ് അഭിഭാഷകയായി കെ കെ ഉഷ എന്‍ റോള്‍ ചെയ്തത്. 1979-ല്‍ ഗവണ്മെന്റ് പ്ലീഡറായി കേരള ഹൈക്കോടതിയില്‍ നിയമിതയായി.
പിന്നീട് ജഡ്ജായും ഹൈക്കോടതിചീഫ് ജസ്റ്റിസ് ആയും 1991 ഫെബ്രുവരി മുതല്‍ 2001 ജൂലൈ മൂന്നുവരെ ജസ്റ്റിസ് കെ കെ ഉഷ സേവനം അനുഷ്ഠിച്ചു. 2000 മുതല്‍ 2001 വരെയായിരുന്നു ഹൈക്കോടതി ചീഫ് ജസ്റ്റിസായി കെ കെ ഉഷ സേവനം അനുഷ്ടിച്ചത്.
ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്നും വിരമിച്ച കെ കെ ഉഷ 2001 മുതല്‍ 2004 വരെ ഡല്‍ഹി കേന്ദ്രമായ കസ്റ്റംസ് എക്സൈസ് ആന്റ് സര്‍വീസ് ടാക്സ് അപ്പലേറ്റ് ട്രൈബുണല്‍ പ്രസിഡന്റായിരുന്നു.
Discussion about this post