ദുബായ്: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് 197 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു. 26 പന്തില്‍ നിന്ന് രണ്ടു സിക്സും ആറ് ഫോറുമടക്കം 53 റണ്‍സെടുത്ത മാര്‍ക്കസ് സ്റ്റോയിനിസാണ് ടോപ് സ്കോറര്‍.
6.4 ഓവറില്‍ 68 റണ്‍സ് ചേര്‍ത്ത ശേഷമാണ് പൃഥ്വി ഷാ – ശിഖര്‍ ധവാന് ഓപ്പണിംഗ് സഖ്യം പിരിഞ്ഞത്. 23 പന്തില്‍ നിന്ന് രണ്ടു സിക്സും അഞ്ചു ഫോറുമടക്കം 42 റണ്‍സെടുത്ത പൃഥ്വി ഷായാണ് ആദ്യം പുറത്തായത്. 28 പന്തില്‍ നിന്ന് 32 റണ്‍സെടുത്ത ധവാനെ പത്താം ഓവറില്‍ ഉദാനയും പുറത്താക്കി.
ക്യാപ്റ്റന്‍ ശ്രേയാസ് അയ്യര്‍(13 പന്തില്‍ 11) കാര്യമായൊന്നും ചെയ്യാനാകാതെ മടങ്ങി. പിന്നാലെ ക്രീസില്‍ ഒത്തുചേര്‍ന്ന റിഷഭ് പന്ത്-സ്റ്റോയിനിസ് കൂട്ടുകെട്ടാണ് ഡല്‍ഹിക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. 25 പന്തില്‍ 37 റണ്‍സെടുത്ത പന്തിനെ മുഹമ്മദ് സിറാജ് പുറത്താക്കി. ഏഴു പന്തില്‍ 11 റണ്‍സുമായി ഷിമ്രോണ്‍ ഹെറ്റ്മെയര്‍ പുറത്താകാതെ നിന്നു.
Discussion about this post