ഷഹീൻബാഗ് സമരക്കാർക്കെതിരെ വിമർശനവുമായി സുപ്രീംകോടതി. പൊതുനിരത്തുകൾ കയ്യേറിയുള്ള സമരങ്ങൾ അംഗീകരിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതിഷേധങ്ങൾ അതിനുള്ള സ്ഥലത്താണ് നടത്തേണ്ടത്. പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. പ്രതിഷേധത്തിന്റെ പേരിൽ പൊതു റോഡുകൾ തടയാൻ ഒരു വ്യക്തിയേയും സംഘടനയെയും അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
ഭാവിയിൽ നടക്കുന്ന റോഡ് പ്രതിഷേധങ്ങളിൽ ഇത്തരത്തിലുള്ള തെറ്റുകൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്. അതിന്റെ പൂർണ്ണ ഉത്തരവാദിത്തവും ബന്ധപ്പെട്ട അതോറിറ്റിയ്ക്കായിരിക്കുമെന്നും കോടതി പറഞ്ഞു.
ഷഹീന്‍ബാഗിലെ സമരങ്ങളുമായി ബന്ധപ്പെട്ട് സമൂഹ മാദ്ധ്യമങ്ങളില്‍ വലിയ പ്രചാരണം നടന്നതായി സുപ്രീം കോടതി പരാമര്‍ശിച്ചു. സമൂഹ മാദ്ധ്യമങ്ങള്‍ വഴിയുള്ള പ്രചാരണം പലപ്പോഴും അപകടം നിറഞ്ഞ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നതെന്ന് പറഞ്ഞ കോടതി ഷഹീന്‍ബാഗ് പ്രതിഷേധം ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ തടസപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി.
Discussion about this post