ഡല്‍ഹി: പൊതു ഓഫീസിൽ തുടര്‍ച്ചയായ 20 വര്‍ഷം പൂര്‍ത്തിയാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് അഭിനന്ദനം അറിയിച്ച്
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഒക്ടോബര്‍ 7 രാജ്യത്തിന്റെ ചരിത്രത്തിലെ സുപ്രധാന ഒരു ദിവസമാണ്. 2001-ല്‍ ഇതേ ദിവസമാണ് ഗുജറാത്ത് മുഖ്യമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്തത്. അന്ന് മുതല്‍ ആരംഭിച്ച യാത്രയില്‍ രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി വിശ്രമമില്ലാത്ത സേവനമാണ് അദ്ദേഹം നല്‍കിയത്. അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.
നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നത് അഭിമാനകരമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. തന്റെ ദര്‍ശനാത്മകമായ ചിന്തയിലൂടെ പ്രധാനമന്ത്രി ശക്തവും ആധുനികവും സ്വയം പാര്യപ്തവുമായ ഒരു ഇന്ത്യയെ സൃഷ്ടിക്കുകയാണ്. മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും ജനങ്ങളുടെ ക്ഷേമത്തിനും രാജ്യ വികസനത്തിനുമായി അദ്ദേഹം സ്വയം സമര്‍പ്പിച്ചു. ജനങ്ങളുടെ ക്ഷേമത്തിനായിരുന്നു അദ്ദേഹം എന്നും പ്രാധാന്യം നല്‍കിയിരുന്നതെന്നും ഒരു പൊതു പ്രതിനിധി എന്ന നിലയില്‍ നരേന്ദ്ര മോദിയെ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post