ചണ്ഡിഗഡ്: ഗുസ്തിതാരവും ബി.ജെ.പി നേതാവുമായ ബബിത ഫോഗട്ട് ഹരിയാന കായിക വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞു. ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യങ്ങള്‍ കാരണം സ്ഥാനം ഒഴിയുകയാണെന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കയച്ച കത്തില്‍ ബബിത പറയുന്നത്.
നവംബര്‍ മൂന്നിനാണ് ബറോഡ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ്. 90 അംഗ നിയമസഭയില്‍ 40 സീറ്റാണ് പാര്‍ട്ടിക്കുള്ളത്.
2009 മുതല്‍ കോണ്‍ഗ്രസിലെ ശ്രീ കൃഷ്ണന് ഹൂഡ വിജയിച്ചു വരുന്ന മണ്ഡലമാണിത്. 30കാരിയായ ബബിത പിതാവായ മഹാവീര്‍ ഫോഗട്ടിനൊപ്പം ഹരിയാന തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. മൂന്ന് തവണ കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാവായ ബബിതയുടെയും സഹോദരിയുടെയും ജീവിത കഥ ആസ്പദമാക്കിയെടുത്ത ആമിര്‍ ഖാന് ചിത്രമായ ദംഗല്‍ (2016) ഇന്ത്യയില്‍ കൂടാതെ ചൈനയിലും വന്‍ വിജയമായിരുന്നു.
2019-ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ചിരുന്നു.
Discussion about this post