തിരുവനന്തപുരം : ലൈറ്റ് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് നാളെ ഇ.ശ്രീധരനുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പദ്ധതി നടത്തിപ്പ് സംബന്ധിച്ച് തെറ്റിദ്ധാരണ ഉണ്ടായതായും മന്ത്രിസഭാ യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ മുഖ്യമന്ത്രി വ്യക്തമാക്കി.
നാളെ നടക്കുന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരായ ആര്യാടന് മുഹമ്മദും വി.കെ.ഇബ്രാഹിംകുഞ്ഞും പങ്കെടുക്കും. കൊച്ചി മെട്രോയുടെ കാര്യത്തില്‍ സ്വീകരിച്ച അതേനടപടികള്‍ തന്നെയാവും സര്‍ക്കാര്‍ ലൈറ്ര് മെട്രോയുടെ കാര്യത്തിലും സ്വീകരിക്കുക. ശ്രീധരനെ വിശ്വാസത്തിലെടുത്ത് മാത്രമേ മുന്നോട്ട് പോവുകയുള്ളൂ എന്നും അദ്ദേഹം അറിയിച്ചു. സര്‍ക്കാരിന്റെ ഭാഗത്ത് എന്തെങ്കിലും കുറവുകളുണ്ടായിട്ടുണ്ടെങ്കില് അത് നികത്തും. പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് യാതൊരു അവ്യക്തതയും ഇല്ലെന്നും ഉമ്മന്‍ചാണ്ടി വിശദീകരിച്ചു.
Discussion about this post