തിരുവനന്തപുരം: തലസ്ഥാനത്ത് വന്‍ ലഹരിമരുന്ന് വേട്ട. കിളിമാനൂരിന് സമീപം നഗരൂരില്‍ നടത്തിയ പരിശോധനയില്‍ 100 കിലോ കഞ്ചാവും നാല് കിലോ ഹാഷിഷ് ഓയിലും എക്സൈസ് പ്രത്യേക സംഘം പിടികൂടി. നാല് പേര് അറസ്റ്റിലായി.
തിരുവനന്തപുരം ആലങ്കോട് സ്വദേശികളായ റിയാസ്, ജസീം, തൃശൂര്‍ സ്വദേശി ഫൈസല്‍, കോന്നി സ്വദേശി നിയാസ് എന്നിവരാണ് പിടിയിലായത്. നാലുകോടിയോളം വിലവരുന്ന ലഹരി വസ്തുക്കളാണ് ഇവരില്‍ നിന്നും പിടികൂടിയത്.
എക്സൈസ് സിഐ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഫോഴ്സ്മെന്റ് സ്ക്വാഡാണ് പരിശോധന നടത്തിയത്.
Discussion about this post