ഡല്‍ഹി: താന്‍ ഒരു പാക് വിരോധിയല്ലെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഒരു ട്വിറ്റര്‍ ഉപഭോക്താവിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗൗതം ഗംഭീര്‍.
‘എന്തുകൊണ്ടാണ് നിങ്ങള്‍ ഒരു പാകിസ്ഥാന് വിരോധി ആയത്?’ എന്നായിരുന്നു ചോദ്യം. ഇതിന് മറുപടിയായി ഞാന്‍ പാക് വിരോധിയല്ലെന്നും ഒരു ഇന്ത്യക്കാരനും അങ്ങനെയാണെന്ന് തോന്നുന്നുമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പക്ഷേ, സൈനികരുടെ ജീവന്റെ കാര്യമോ മറ്റെന്തെങ്കിലുമോ ഉണ്ടാകുമ്പോള്‍ ഞങ്ങളൊക്കെ ഒരു അഭിപ്രായക്കാരാകുമെന്നും അദ്ദേഹം മറുപടി നല്കി.
Discussion about this post