ഹിന്ദു ആചാരങ്ങളോടും വിശ്വാസങ്ങളോടുമുള്ള തന്റെ താത്പര്യം വ്യക്തമാക്കി 54കാരിയായ ഹോളിവുഡ് നടി സാല്മ ഹായെക്ക് സോഷ്യല്‍ മീഡിയ വഴി രംഗത്ത്. ട്വിറ്റര്‍ വഴിയാണ് ഹിന്ദുയിസത്തോട് തനിക്കുള്ള താല്പര്യം താരം വ്യക്തമാക്കിയിരിക്കുന്നത്.
തന്റെ അകമേയുള്ള സൗന്ദര്യവുമായി ബന്ധപ്പെടേണ്ടതുള്ളപ്പോള് ലക്ഷ്മീദേവിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് താന്‍ തന്റെ ധ്യാനം ആരംഭിക്കുകയാണ് ചെയ്യുക എന്നാണ് ട്വീറ്റ്.
പോസ്റ്റില്‍ ലക്ഷ്മീദേവിയുടെ ചിത്രവും ഹിന്ദുയിസം, ലക്ഷ്മി, ഇന്നര്‍ ബ്യൂട്ടി എന്നീ ഹാഷ്ടാഗുകളും കൊടുത്തിട്ടുണ്ട്. സാല്‍മയുടെ ഈ ട്വീറ്റിന് നന്ദി അറിയിച്ചുകൊണ്ട് നിരവധി ഇന്ത്യാക്കാര്‍ കമന്റുകളുമായി എത്തി. ‘ലോകം ഇന്ത്യന്‍ സംസ്കാരത്തിന്റെ ശക്തി തിരിച്ചറിഞ്ഞു’ എന്ന തരത്തിലായിരുന്നു കമന്റ്. ‘ലോകത്തെ ഏറ്റവും പുരാതനമായ സംസ്കാരത്തെയാണ്’ സാല്മ പിന്തുടരുന്നതെന്ന് മറ്റൊരാളും കമന്റിലൂടെ അഭിപ്രായപ്പെടുകയുണ്ടായി.
സ്പൈ കിഡ്സ്, ഫ്രിദ, ഡെസ്പറാഡോസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ഹോളിവുഡില്‍ പ്രശസ്തിയാര്‍ജിച്ച ഈ സ്പാനിഷ് താരത്തിന് ഇന്ന് ലോകമാകമാനം ആരാധകരുണ്ട്. ഓസ്കാര്‍ അവാര്‍ഡിനുള്ള നാമനിര്‍ദേശം നേടിയിട്ടുള്ള സാല്‍മയുടെ അടുത്തിടെയിറങ്ങിയ ചിത്രങ്ങളായ ‘ദ ഹിറ്റ്മാന്‍സ് ബോഡിഗാര്‍ഡ്’, ‘ലൈക്ക് എ ബോസ്’ എന്നീ ചിത്രങ്ങളും കാര്യമായ ശ്രദ്ധ നേടുകയുണ്ടായി.
When I want to connect with my inner beauty, I start my meditation focusing on the goddess Lakshmi.
Cuando quiero conectarme con mi belleza interior, comienzo mi meditación enfocándome en la diosa Lakshmi.#innerbeauty#hinduism#lakshmi pic.twitter.com/0gfNm5HDFO— Salma Hayek (@salmahayek) October 7, 2020
Discussion about this post