അനുഷ്ക പൊണ്ണത്തടിച്ചിയായി എത്തുന്ന സൈസ് സീറോ എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. സ്ത്രീകളിലെ തടികൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടാണ് സിനിമയുടെ പ്രമേയം. ചിത്രത്തില്‍ രണ്ടു ഭാവഭേദങ്ങളിലാകും അനുഷ്ക എത്തുക. ഇതിനായി താരം കഠിനമായ ശരീരമാറ്റമാണ് നടത്തിയിരിക്കുന്നത്.
തമിഴിലും തെലുങ്കിലുമായി നിര്‍മ്മിക്കുന്ന ചിത്രം തമിഴില്‍ ഇന്ജി ഇടുപ്പഴകി എന്നപേരിലാണ് പുറത്തിറങ്ങുക. പ്രകാശ് കോവെലാമുടി സംവിധാനം ചെയ്യുന്ന സിനിമയില്‍ ആര്യയാണ് നായകന്.
കഥാപാത്രത്തിനു വേണ്ടി സൗന്ദര്യം പോലും നോക്കാതെ എന്തു ത്യാഗവും ചെയ്യുന്ന നടിയാണ് താന്‍ എന്ന് അനുഷ്ക വീണ്ടും തെളിയിക്കുകയാണ് ടീസറിലൂടെ. ഈയിടെ പുറത്തിറങ്ങിയ ബാഹുബലിയിലും ദേവസേന എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. അതും ഒരു പടുകിളവിയായി. ബാഹുബലിയുടെ അടുത്ത ഭാഗത്തില്‍ അനുഷ്കയാകും പ്രധാന കഥാപാത്രമാകുക.
Discussion about this post