ലഖ്നൗ: പ്രതിപക്ഷ രാഷ്ട്രീയപാര്‍ട്ടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ വികസനപ്രവര്‍ത്തികള്‍ പ്രതിപക്ഷത്തിന് വിറളിയുണ്ടാക്കുന്നുവെന്നും സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനായി അവര്‍ തന്ത്രങ്ങള്‍ പ്രയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഉപതെരഞ്ഞെടുപ്പുകളുടെ ഭാഗമായി പ്രവര്‍ത്തകരെ ഓണ്‍ലൈനിലൂടെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പ്രതിപക്ഷപാര്‍ട്ടികളുടെ ലക്ഷ്യം അപകടരമാണ്. വിഭജനമുണ്ടാക്കുന്നത് അവരുടെ ഡി.എന്‍.എയിലുള്ളതാണ്. ഇതുപോലുള്ള ചിന്തയാണ് രാജ്യത്ത് ആദ്യം വിഭജനമുണ്ടാക്കിയത്. ഇപ്പോള്‍ ജാതിയുടെയും മതത്തിന്റെയും സമുദായത്തിന്റെയും പേരില്‍ വിഭജനമുണ്ടാക്കുകയാണ്. അവര്‍ക്ക് കുടുംബത്തിന് പിന്തുടര്ച്ചയുണ്ടാക്കുക മാത്രമാണ് താല്പര്യം. മറ്റൊന്നും പ്രതിപക്ഷത്തിന്റെ വിഷയമല്ലെന്നും യോഗി കൂട്ടിച്ചേര്‍ത്തു.
Discussion about this post