തങ്ങളോടൊപ്പം നില്ക്കുന്ന ജനവിഭാഗങ്ങളുടെ കണ്ണില്‍ പൊടിയിട്ടും കബളിപ്പിച്ചും കൂടെ നിര്‍ത്തുക എന്നത് മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ രീതിയാണെന്ന് രൂക്ഷ വിമർശനവുമായി ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് നോബിള്‍ മാത്യു. അതിനായി കാലാകാലങ്ങളില്‍ അവര്‍ ഓരോരോ ടൂളുകള്‍ ഉപയോഗിക്കും. ഇത്തവണ അവര്‍ കബളിപ്പിക്കാന്‍ ലക്ഷ്യം വെച്ചത് ശ്രീനാരായണീയ സമൂഹത്തെയാണെന്ന് അദ്ദേഹം രൂക്ഷ വിമർശനമുയർത്തി. ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
നോബിൾ മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
തങ്ങളോടൊപ്പം നിൽക്കുന്ന ജനവിഭാഗങ്ങളുടെ കണ്ണിൽ പൊടിയിട്ടും കബളിപ്പിച്ചും കൂടെ നിർത്തുക എന്നത് മാർക്സിസ്റ്റു പാർട്ടിയുടെ രീതിയാണ്.അതിനായി കാലാകാലങ്ങളിൽ അവർ ഓരോരോ ടൂളുകൾ ഉപയോഗിക്കും.ഇത്തവണ അവർ കബളിപ്പിക്കാൻലക്ഷ്യം വെച്ചത് ശ്രീനാരായണീയ സമൂഹത്തെയാണ്.
അതിനായിട്ടാണ് ശ്രീനാരായണ ഗുരുവിന്റെ പേരിൽ ഒരു സർവ്വകലാശാല തുടങ്ങിയതുതും അതിന്റെ തലപ്പത്ത് ഒരു ജിഹാദിയെ വി സി ആക്കി നിയമിച്ചതും .നിയുക്ത വിസി മുബാറക്ക് പാഷക്ക് ശ്രീനാരായണ ഗുരു ആരെന്നു അറിയുമോ എന്ന് തന്നെ സംശയമാണ്,.
പിണറായി യുടെ മരുമകൻ റിയാസിന്റെയും മുൻ സിമി നേതാവും ഇപ്പോഴത്തെ ഉന്നത വിദ്യാഭ്യാസമന്ത്രിയുമായ കെ ടി ജലീലിന്റെയും താത്പര്യങ്ങളാണ് ഒരു ജിഹാദിയെ വിസി സ്ഥാനത്തേക്ക് എത്തിക്കുന്ന അവസ്ഥ ഉണ്ടാക്കിയത് .
എല്ലാറ്റിനും ഉപരി ശ്രീനാരായണ ഓപ്പൺ സർവ്വകലാശാല മാർക്സിസ്റുകാരെയും ജിഹാദികളെയും തിരുകികയറ്റാനുള്ള ഒരു ലാവണമായി ഉപയോഗിക്കുകയാണ്.
ഇതിൽ നിയമിതരാകുന്ന ആർക്കും തന്നെ വേണ്ടത്ര പ്രവർത്തി പരിചയം ഇല്ല എന്ന വാർത്ത വന്നു കഴിഞ്ഞു.
പ്രൊ വിസിയായി നിയമിതനാകുന്ന ഡോ വി എസ് സുധീർ രജിസ്ട്രാർ ആകുന്ന പി എൻ ദിലീപ് എന്നിവർക്ക് അതാത് പദവികൾക്കു വേണ്ട യോഗ്യതയില്ല .
ഇക്കാര്യങ്ങളൊക്കെ ചർച്ചചെയ്യപ്പെടേണ്ടതും എതിർക്കേണ്ടതുമാണ്.
സര്‍ക്കാരിന്റെ ഈ മർക്കട മുഷ്ട്ടി ക്കെതിരെയും സർവകലാശാലയുടെ തലപ്പത്തു ഒരു ജിഹാദിയെ നിയമിക്കാനുള്ള നീക്കത്തിനെതിരെയും ശ്രീമാൻ വെള്ളാപ്പള്ളിയും ശ്രീനാരായണീയ സമൂഹവും രംഗത്ത് വന്നിട്ടുണ്ട്.
മുൻപത്തെ പോലെ എന്തും തൊണ്ട തൊടാതെ വിഴുങ്ങുന്ന ലോകമല്ല ഇത് .
സർക്കാരിന്റെ കാപട്യങ്ങൾ തുറന്നു കാട്ടപ്പെടും ..
അഡ്വ നോബിൾ മാത്യു
https://www.facebook.com/AdvNobleMathewBJP/posts/1763656067142492
Discussion about this post