അടിമാലി: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വൈദീകൻ അറസ്റ്റിൽ. അടിമാലിയിൽ പാലക്കാടൻ ആയുർവേദ ക്ലിനിക് നടത്തുന്ന യാക്കോബായ വൈദീകൻ റെജി വർഗീസാണ് (പാലക്കാടൻ അച്ചൻ) അറസ്റ്റിലായത്.
ക്ലിനിക്കിൽ ചികിത്സക്കായെത്തിയ അടിമാലി സ്വദേശിയായ യുവതിയെ ആണ് വൈദീകൻ പീഡിപ്പിക്കാൻ ശ്രമിച്ചത്.
യുവതിയുടെ പരാതിയിൽ അടിമാലി പോലീസ് ആണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് അടിമാലി ഒന്നാം ക്ലാസ്സ് മജിസ്ടേറ്റ് കോടതിയിൽ ഹാജരാക്കും.
Discussion about this post