ചെന്നൈ: ബിജെപിയിൽ ചേർന്നതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍നവുമായി നടിയും ബിജെപി ഖുശ്ബു സുന്ദര്‍ രംഗത്ത്. കോണ്‍ഗ്രസിന് ബുദ്ധിമതിയായ ഒരു സ്ത്രീയെ ആവശ്യമില്ലെന്നും പാര്‍ട്ടിക്കുള്ളില്‍ ‘സത്യം സംസാരിക്കാന്‍ സ്വാതന്ത്ര്യമില്ല’ എന്നും താരം പറഞ്ഞു. ചെന്നൈ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കെ കോണ്‍ഗ്രസിനെ മാനസിക വൈകല്യമുള്ളവരായാണ് ഖുശ്ബു വിശേഷിപ്പിച്ചത്.
പിന്നീട് ബിജെപി ഓഫീസില്‍ നിന്ന് അഭിസംബോധന ചെയ്ത വാർത്താസമ്മേളനത്തില്‍ ഞാന്‍ കോണ്‍ഗ്രസിനോട് വിശ്വസ്തനായിരുന്നു, പക്ഷേ കോണ്‍ഗ്രസ് എന്നോട് അനാദരവ് കാണിച്ചു. അവര്‍ക്ക് (കോണ്‍ഗ്രസിന്) ബുദ്ധിമാനായ ഒരു സ്ത്രീ ആവശ്യമില്ലെന്ന് അവര്‍ പറഞ്ഞു. സ്വയം ‘പെരിയാരിസ്റ്റ്’ എന്ന് സ്വയം വിശേഷിപ്പിച്ച താരം ‘സത്യം സംസാരിക്കാന്‍ സ്വാതന്ത്ര്യം നല്‍കാത്ത ഒരു പാര്‍ട്ടി എങ്ങനെ നല്ലത് ചെയ്യുമെന്നും വിമര്‍ശിച്ചു.
Discussion about this post