കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ഇന്ന് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കും. രാവിലെ 11ന് ജോസ് കെ.മാണി കോട്ടയത്ത് നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം.
പാലയില്‍ വിട്ടുവീഴ്ചയില്ലെന്ന് ജോസ് വിഭാഗം പറയുന്നു. എന്നാൽ മാണി സി കാപ്പനും പാലസീറ്റിനായി വിട്ടുവീഴ്ചയില്ലാതെയാണ് നിൽക്കുന്നത്. സിറ്റിംഗ് സീറ്റില്‍ വിട്ടുവീഴ്ച വേണ്ടെന്ന് എന്‍സിപിക്കൊപ്പം സിപിഐ അടക്കം നിലപാട് എടുത്താല്‍ നിലവില്‍ ചര്‍ച്ചക്ക് നേതൃത്വം നല്കുന്ന സിപിഎം മുന്നണിയില്‍ ഒറ്റപ്പെടും.
Discussion about this post