ഈറോഡ്: ഡിഎംകെയുടെ പാര്‍ട്ടി യോഗത്തില്‍ ദലിത് വിഭാഗത്തില്‍പെട്ട പഞ്ചായത്ത് പ്രസിഡന്റിനെ തറയില്‍ ഇരുത്തിയത് വിവാദമാകുന്നു. കഴിഞ്ഞ ദിവസം കടലൂര്‍ ജില്ലയിലെ തേര്‍ക്കുതിട്ടൈ പഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരി ശരവണകുമാറിനെ പഞ്ചായത്ത് യോഗത്തില്‍ മറ്റംഗങ്ങള്‍ നിര്‍ബന്ധിച്ചു തറയിലിരുത്തിയതു വിവാദമായതിനു പിന്നാലെയാണു ഡിഎംകെയിലും സമാന സംഭവം അരങ്ങേറിയതിന്റെ വീഡിയോ സഹിതം പുറത്ത് വന്നത്.
ഈറോഡ് ജില്ലയിലെ കൊടുമുടിയില്‍ ഡിഎംകെ ഏരിയ സെക്രട്ടറി ചിന്നസ്വാമിയുമായി പാര്‍ട്ടി അധ്യക്ഷന്‍ സ്റ്റാലിന് നടത്തിയ വിഡിയോ കോണ്‍ഫറന്‍സിനിടെ കൊടുമുടി ഇച്ചിപ്പാളയം പഞ്ചായത്ത് പ്രസിഡന്റ് രാജ്കുമാര് തറയില്‍ ഇരിക്കുന്ന ചിത്രമാണു സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
Discussion about this post