Saturday, January 23, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home Technology

‘ബ്രഹ്മോസിന്റെ ഇരട്ടി വേഗത്തില്‍ സഞ്ചരിച്ച്‌ ലക്ഷ്യം തകര്‍ക്കും’; ഹൈപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ നാലുവര്‍ഷത്തിനകമെന്ന് ഡിആര്‍ഡിഒ

by Brave India Desk
Oct 14, 2020, 07:03 pm IST
in Technology
Share on FacebookTweetWhatsAppTelegram

ഡല്‍ഹി: അഞ്ച് വര്‍ഷത്തിനുള്ളിൽ ശബ്ദാതിവേഗത്തില്‍ സഞ്ചരിക്കുന്ന ഹൈപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ സംവിധാനം പൂര്‍ണമായി യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്ന് പ്രമുഖ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ. നിലവില്‍ ലോകത്തെ ഏറ്റവും വേഗതയേറിയ സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ ഇരട്ടി വേഗത്തില്‍ സഞ്ചരിച്ച്‌ ലക്ഷ്യം തകര്‍ക്കാന്‍ ഹൈപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ സംവിധാനം യാഥാര്‍ത്ഥ്യമാകുന്നതോടെ സാധ്യമാകുമെന്ന് ഡിആര്‍ഡിഒ മേധാവി ഡോ ജി സതീഷ് റെഡ്ഡി പറഞ്ഞു.

സെപ്റ്റംബര്‍ ഏഴിന് പ്രംരംഭ ഘട്ടമെന്ന നിലയില്‍ ഹൈപ്പര്‍സോണിക് ടെക്‌നോളജി ഡെമോണ്‍സ്‌ട്രേറ്റര്‍ വെഹിക്കിളിന്റെ പരീക്ഷണം ഡിആര്‍ഡിഒ നടത്തിയിരുന്നു. ഇത് ഹൈപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ സംവിധാനം പൂര്‍ണതയില്‍ എത്തുന്നതിനുളള ആദ്യ ചുവടുവെയ്പാണ്. ശബ്ദത്തിന്റെ എട്ടുമടങ്ങ് വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്നതാണ് ഹെപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍. ഭൂമിയുടെ പ്രതലത്തില്‍ സെക്കന്‍ഡില്‍ 300ലധികം മീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ ഇതിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

സ്‌ക്രാംജെറ്റ് എന്‍ജിന്‍ ഉപയോഗിച്ചായിരുന്നു ആഴ്ചകള്‍ക്ക് മുന്‍പത്തെ ആദ്യഘട്ട പരീക്ഷണം. അന്തരീക്ഷത്തിലെ വായു വലിച്ചെടുത്താണ് പ്രവര്‍ത്തിച്ചത്, അന്തരീക്ഷത്തിലെ ഓക്‌സിജന്‍ വലിച്ചെടുത്തായിരുന്നു ജ്വലനം. ഇതെല്ലാം ഹൈപ്പര്‍ സോണിക് വേഗതയിലാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. ഡിആര്‍ഡിഒയാണ് സ്‌ക്രാംജെറ്റ് എന്‍ജിന്‍ വികസിപ്പിച്ചത്.

Tags: missileDRDOMAIN
Share138TweetSendShare

Discussion about this post


Related Posts

ഉ​പ​യോ​ക്താ​ക്ക​ളു​ടെ വ്യ​ക്തി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു; ​ഫേ​സ്ബു​ക്ക് അ​ന​ലി​റ്റ​യ്ക്കെ​തി​രെ കേ​സെ​ടു​ത്ത് സി​ബി​ഐ

‘വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കും’; കേന്ദ്രത്തിന്റെ ചോദ്യങ്ങള്‍ക്ക് വിശദീകരണം നല്‍കാമെന്ന് മറുപടിയുമായി വാട്സാപ്പ്

ആരോഗ്യ സേതു ആപ്പിലൂടെ ഇനി വാക്സിനായി സ്വയം രജിസ്ട്രേഷന്‍ ചെയ്യാം

”പുതിയ തേജസ് ലൈറ്റ് കോംപാക്‌ട് പോര്‍വിമാനം ചൈനയുടേയും പാക്കിസ്ഥാന്റെയും ജെഎഫ്-17 വിമാനങ്ങളേക്കാള്‍ സാങ്കേതികമായി ഏറെ മുന്നില്‍”; ബാലാക്കോട്ട് മോഡല്‍ ആക്രമണങ്ങള്‍ക്ക് സജ്ജമെന്ന് വ്യോമസേനാ മേധാവി

Next Post

‘സർക്കാർ ആചാര വിരുദ്ധത തുടരുന്നു‘; കടകംപള്ളിയുടെ കണ്ണ് ഭണ്ഡാരത്തിലെന്ന് ബി ഗോപാലകൃഷ്ണൻ

Latest News

കംബോഡിയക്കും ചൈനീസ് വാക്സിൻ വേണ്ട; ചൈനയിൽ നിന്നും സൗജന്യ വാക്സിൻ സ്വീകരിച്ച രാജ്യങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ വാക്സിൻ വാങ്ങാൻ കൂട്ടത്തോടെ ഇന്ത്യയിലേക്ക്, തലയിൽ കൈ വെച്ച് ചൈന

കമൽ ഹാസൻ അറപ്പുളവാക്കുന്ന വ്യക്തി; സ്വഭാവം മഹാ മോശമെന്ന് ഗായിക സുചിത്ര

‘സമരം ഒരിക്കലും അവസാനിക്കരുതെന്ന് ഒരു വിഭാഗത്തിന് നിർബന്ധം‘; ഈ അവസ്ഥയിൽ ഇനി ചർച്ചകൾക്ക് പ്രസക്തിയില്ലെന്ന് കേന്ദ്രം

പുള്ളിപ്പുലിയെ കൊന്ന് കറിവെച്ചു, തോലും പല്ലും നഖവും വിൽപ്പനക്ക് വെച്ചു; അഞ്ച് പേർ അറസ്റ്റിൽ

‘സൈന്യത്തിനെതിരായ പരാമർശം നിർഭാഗ്യകരം‘; തൃണമൂലിനോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ

സർക്കാരുമായുള്ള ചർച്ച വീണ്ടും പരാജയം, കേന്ദ്ര ഉപാധി അനുസരിക്കണമെന്ന് ഒരുകൂട്ടം കർഷകർ, കർഷകർക്കിടയിൽ ഭിന്നത

ഐപിഎൽ 2021; ലേലത്തീയതി പുറത്ത്, വേദിയുടെ കാര്യത്തിൽ തീരുമാനം ഉടൻ

തിരുവല്ലയില്‍ കെഎസ്‌ആര്‍ടിസി ബസ് സ്കൂട്ടറിടിച്ചു തെറിപ്പിച്ച് കടയിലേക്ക് ഇടിച്ചുകയറി രണ്ട് പേര്‍ മരിച്ചു, നിരവധിപേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Facebook
  • Column
  • Entertainment
  • Sports
  • Technology

© Brave India News