തിരുവനന്തപുരം: ജ്ഞാനപീഠ ജേതാവ് അക്കിത്തം അച്ചുതന്‍ നമ്പൂതിരിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. മാനവികതയുടെ നറുനിലാപുഞ്ചിരിയിലൂടെ ജീവിതത്തിലെ വിഷമ സന്ധികള്‍ക്കും സമസ്യകള്‍ക്കും പുത്തന്‍ ഭാഷ്യം മഹാകവി അക്കിത്തം രചിച്ചുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
മാനവികതയുടെ നറുനിലാപുഞ്ചിരിയിലൂടെ ജീവിതത്തിലെ വിഷമ സന്ധികൾക്കും സമസ്യകൾക്കും പുത്തൻ ഭാഷ്യം മഹാകവി അക്കിത്തം രചിച്ചു. ജീവിത ധാർമിക മൂല്യങ്ങളെ ഉയർത്തിപ്പിടിച്ചു. അന്യർക്കുവേണ്ടി കണ്ണീർ പൊഴിച്ചു. സ്നേഹസാന്ദ്രമായ കവിതകളിലൂടെ നവോഥാനത്തിന്റെ സൂര്യ മണ്ഡലം തീർത്തു. അതിന്റെ ചൂടും വെളിച്ചവും ആസ്വാദക ലോകത്തിന് ആശയും ആവേശവുമായി.
സമൂഹത്തിന്റെ വിശാല താൽപ്പര്യങ്ങളോട് എന്നെന്നും സംവദിക്കുകയും
ജീർണതകൾക്കെതിരെ പ്രതികരിക്കുകയും ചെയ്തു.
ഇരുപതാം നൂറ്റാണ്ടിന്റ ഇതിഹാസകാരന് ഹൃദയംഗമമായ ആദരാഞ്ജലികൾ !
മാനവികതയുടെ നറുനിലാപുഞ്ചിരിയിലൂടെ ജീവിതത്തിലെ വിഷമ സന്ധികൾക്കും സമസ്യകൾക്കും പുത്തൻ ഭാഷ്യം മഹാകവി അക്കിത്തം രചിച്ചു….
Posted by Kummanam Rajasekharan on Wednesday, October 14, 2020
Discussion about this post