39 വര്‍ഷത്തെ യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് കേരള കോണ്‍ഗ്രസ്- ജോസ് കെ മാണി വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനത്തെ പരിഹസിച്ച് അഡ്വ. ജയശങ്കർ രംഗത്ത്. മുടിയനായ ജോമോനെ സ്വീകരിക്കാന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി പണ്ടേ തയ്യാറാണ്. സിപിഐയും എന്‍സിപിയും എന്തു പറഞ്ഞാലും ഫലിച്ചെന്നു വരില്ലെന്ന് ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അഡ്വ. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
അങ്ങനെ ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവെച്ചു രാഷ്ട്രീയ ധാർമികത തെളിയിക്കാനും അനന്തരം ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്താനും തീരുമാനിച്ചു.
മുടിയനായ ജോമോനെ സ്വീകരിക്കാൻ മാർക്സിസ്റ്റ് പാർട്ടി പണ്ടേ തയ്യാറാണ്. സിപിഐയും എൻസിപിയും എന്തു പറഞ്ഞാലും ഫലിച്ചെന്നു വരില്ല.
അവശേഷിക്കുന്ന ചോദ്യം ഒന്നു മാത്രം: ആഷിഖ് അബു ഇനി എന്തുചെയ്യും?
അങ്ങനെ ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവെച്ചു രാഷ്ട്രീയ ധാർമികത തെളിയിക്കാനും അനന്തരം ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ…
Posted by Advocate A Jayasankar on Thursday, October 15, 2020
Discussion about this post