തിരുവനന്തപുരം: തുലാമാസ പൂജകള്‍ക്കായി ശബരിമല നട വെള്ളിയാഴ്ച തുറക്കും. ദര്‍ശനം സുഗമമായി നടത്തുന്നതിനായി വെര്‍ച്വല്‍ ക്യൂ വഴി രജിസ്റ്റര്‍ ചെയ്ത 250 പേര്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്ത് 48 മണിക്കൂറിനകം കിട്ടിയ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും കരുതണം. പത്ത് വയസിനും 60 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് ദര്‍ശനത്തിന് അനുവാദമുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ദര്‍ശനത്തിന് വരുന്നവര്‍ എല്ലാവിധ കൊവിഡ് സുരക്ഷാമാനദണ്ഡങ്ങളും പാലിക്കണം. സാനിറ്റൈസര്‍, മാസ്ക്, കൈയുറകള്‍ കൈയില്‍ കരുതണം. കൊവിഡ് വന്നുപോയവരാണെങ്കില്‍ മല കയറാന്‍ ആരോഗ്യമുണ്ട് എന്ന് വ്യക്തമാക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
Discussion about this post