ചണ്ഡീഗഡ്: ഒളിമ്പിക്സ് മെഡൽ ജേതാവും ഗുസ്തി ചാമ്പ്യനുമായ യോഗേശ്വർ ദത്ത് ഹരിയാന നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥി. ബറോഡ മണ്ഡലത്തിൽ നിന്നാണ് യോഗേശ്വർ വീണ്ടും മത്സരിക്കുന്നത്. ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് കായിക താരത്തിൻറെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.
2019 ഒക്ടോബറിലെ ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2019 സെപ്റ്റംബറിലാണ് യോഗേശ്വർ ദത്ത് ബി.ജെ.പിയിൽ ചേർന്നത്.
2012 ഒളിമ്പിക്സിൽ വെങ്കല മെഡലും 2014 കോമൺവെൽത്ത് ഗെയിംസിൽ സ്വർണ മെഡലും യോഗേശ്വർ ദത്ത് നേടിയിരുന്നു. 2013-ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചു.
Discussion about this post