ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ സൈനികര്‍ക്ക് നേരെ ഭീകരാക്രമണം. ഭീകരര്‍ നടത്തിയ ബോംബാക്രമണത്തില്‍ ഉന്നത ഉദ്യോഗസ്ഥന് ഉള്‍പ്പെടെ ആറ് സൈനികര്‍ കൊല്ലപ്പെട്ടു. വടക്കന്‍ വസീരിസ്താനിലെ റസ്മക് പ്രദേശത്തായിരുന്നു സംഭവം.
ഉന്നത ഉദ്യോഗസ്ഥന് സഞ്ചരിച്ചിരുന്ന വാഹനത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം ഉണ്ടായത്. ഐഇഡികള്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് പാക് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ഭീകരര്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചതായും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.
Discussion about this post