തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ്.കെ. മാണി വിഭാഗം മുന്നണി വിട്ടതില്‍ യുഡിഎഫ് നേതൃത്വത്തിന് ജാഗ്രതക്കുറവുണ്ടായെന്ന് കെ.മുരളീധരന് എംപി. ഇരുഭാഗത്തും വിട്ടുവീഴ്ച ഉണ്ടാവേണ്ടതായിരുന്നെന്നും മുരളീധരന് പറഞ്ഞു.
കൂടുതല്‍ കക്ഷികളെ മുന്നണിയിലേക്കു കൊണ്ടുവരാന്‍ യുഡിഎഫിന് കഴിയണം. കാലാകാലങ്ങളില്‍ വിട്ടുപോയവരെ മുന്നണിയിലേക്കുകൊണ്ടുവരണം. മുന്നണിയില്‍നിന്നും കൊഴിഞ്ഞുപോക്കുണ്ടായാല്‍ പ്രവര്‍ത്തകരുടെ ആത്മവിശ്വാസത്തെ ബാധിക്കും. കെ. കരുണാകരന്റെ കാലത്ത് ആരും മുന്നണി വിട്ടുപോയിട്ടില്ല. എന്നാല്‍ ഇന്ന് അതിന് കഴിയുന്നില്ലെന്നും മുരളീധരന് കുറ്റപ്പെടുത്തി.
എന്‍സിപിയുമായി ചര്‍ച്ച നടത്തിയെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ എന്‍സിപിയിലെ നേതാക്കളില്‍ ഭൂരിഭാഗവും ഇടത് അനുഭാവമുള്ളവരാണ്. അതിനാല്‍ യുഡിഎഫിലേക്ക് അവര്‍ വരുന്നത് കണ്ടറിയണം. അധികാരത്തിനുവേണ്ടി എന്ത് വൃത്തികേടും കാണിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. ഇന്നലെ വരെ മാണിയെ ആക്ഷേപിച്ച സിപിഎം വൃത്തികെട്ട രാഷ്ട്രീയ കളിയുടെ ഭാഗമായി അതെല്ലാം വിഴുങ്ങിയെന്നും മുരളീധരന് ചൂണ്ടിക്കാട്ടി.
Discussion about this post