ചണ്ഡീഗഡ്: പഞ്ചാബില്‍ ശൗര്യചക്ര ജേതാവ് വെടിയേറ്റ് മരിച്ചു. ഭീകരവാദത്തിനെതിരെ ശക്തമായ പോരാട്ടം നടത്തിയ ബല്‍വിന്ദര്‍ സിംഗാണ് കൊല്ലപ്പെട്ടത്. തന്തരനിലെ വീടിനു മുന്പില് ഇന്ന് രാവിലെയാണ് സംഭവം.
സമീപത്തെ സ്കൂളിലേക്ക് പോകുന്നതിനായി വീട്ടില്‍ നിന്നും ഇറങ്ങിയപ്പോഴാണ് ബല്‍വീന്ദറിന് നേരെ ആക്രമണം ഉണ്ടായത്. വീടിന്റെ ഗൈയ്റ്റ് തുറക്കുകയായിരുന്ന അദ്ദേഹത്തിന് നേരെ ബൈക്കില്‍ എത്തിയ അക്രമി സംഘം വെടിയുതിര്‍ക്കുകയായിരുന്നു. ശേഷം സംഭവ സ്ഥലത്തു നിന്നും അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. ശബ്ദം കേട്ടെത്തിയ പ്രദേശവാസികള്‍ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഭീകരരാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇതിന് മുന്‍പ് നിരവധി തവണ അദ്ദേഹത്തിന് നേരെ ഭീകരരുടെ ആക്രമണം നടന്നിരുന്നു.
Discussion about this post