ശ്രീനഗര്‍ : അതിര്‍ത്തിയില്‍ തുടര്‍ച്ചയായി പാക്കിസ്ഥാന് ഷെല്ലിംഗും വെടിവയ്പും നടത്തുമ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം പാലിക്കുന്നതില്‍ നാഷണല്‍ സ്റ്റുഡന്റ്സ് യൂണിയന് ഓഫ് ഇന്ത്യ പ്രതിഷേധിച്ചു. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതല്‍ പാക്കിസ്ഥാന്റെ ആക്രമണങ്ങള്‍ റിക്കാര്‍ഡ് കൈവരിച്ചിരിക്കുന്നുവെന്നു ജമ്മു-കാശ്മീര്‍ എന്എസ്യുഐ പ്രസിഡന്റ് നീരജ് കുന്ദന്‍ പറഞ്ഞു.
പ്രഭാഷണ പരിപാടിയായ മന് കി ബാത് നടത്തുന്നതിലൂടെ ജനങ്ങളുടെ ഹൃദയം കാണാന്‍ ശ്രമിക്കുന്നുവെന്നു പറയുന്ന മോദി സാധാരണക്കാരുടെ ദുരവസ്ഥയും കാണണം. ഇത്തരം സംഭവങ്ങള്‍ നിര്‍ത്താന്‍ പാക്കിസ്ഥാനു മേല്‍ സമ്മര്‍ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വര്‍ഷം ഇതുവരെ പാക്കിസ്ഥാന് 245 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇതിനെതിരേ ഇന്ത്യന്‍ നിലപാട് ശക്തമാക്കണമെന്ന് നീരജ് പറഞ്ഞു.
Discussion about this post