ഡല്‍ഹി : എന്‍ എസ് ജി രാഷ്ട്രത്തിന്റെ സുരക്ഷയ്ക്ക് നിര്‍ണായക പങ്ക് വഹിക്കുന്നുവെന്നും രാജ്യത്തിന്റെ സുരക്ഷ കാക്കാന്‍ എന്‍ എസ് ജി നടത്തുന്ന പ്രയത്നങ്ങളില്‍ അഭിമാനമുണ്ടെന്നും അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശീയ സുരക്ഷാ സേനയുടെ 36-ാമത് സ്ഥാപകദിനത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
”ഇന്ത്യയിലെ ബ്ലാക്ക് കാറ്റുകള്‍ക്ക് ലോകത്തെ ഏറ്റവും കരുത്തുറ്റ സേന എന്ന വിശേഷണം… രാജ്യത്തിന്റെ സുരക്ഷ എന്‍എസ്ജിയുടെ കൈകളില്‍…. ഒക്ടോബര്‍ 16, ദി നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് അഥവാ ദേശീയ സുരക്ഷാ സേനയുടെ 36-ാമത് സ്ഥാപകദിനമാണ്. രാജ്യസുരക്ഷ ഇന്ന് ബ്ലാക്ക് കാറ്റുകള്‍ എന്ന് വിളിയ്ക്കുന്ന ഈ സുരക്ഷാ സേനയുടെ കൈകളിലാണ്” പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവര്‍ വിശിഷ്ട ദിനത്തില്‍ എന്‍ എസ് ജി അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആശംസ അര്‍പ്പിച്ചു.
26/11 മുംബൈ ഭീകരാക്രമണം മുതല്‍ പഥാന്‍കോട്ട് വരെ അതിസങ്കീര്‍ണമായ ഓപ്പറേഷനുകളില്‍ എന്‍ എസ് ജി കമാന്‍ഡോകള്‍ നടത്തിയ പകരംവയ്ക്കാനില്ലാത്ത പോരാട്ട വീര്യം ആര്‍ക്കും മറക്കാനാകാത്തതാണ്. ഏതുവിധത്തിലുള്ള ഭീകരവിരുദ്ധ ഓപ്പറേഷനുകളും അടിച്ചമര്‍ത്താന്‍ ശേഷിയുള്ള ലോകോത്തരനിലവാരമുള്ള ഇന്ത്യയുടെ സ്വന്തം കമാന്‍ഡോ സംഘമാണ് എന്‍ എസ് ജി. വളരെ കഠിനമായ പരിശീലനത്തിലൂടെയാണ് ഓരോ എന്‍ എസ് ജി കമാന്‍ഡോയേയും വാര്‍ത്തെടുക്കുന്നത്. 1986ലാണ് എന്‍ എസ് ജി ഔദ്യോഗികമായി രൂപം നല്‍കിയത്.
Discussion about this post