കശ്‍മീർ : ഗുപ്കർ പ്രഖ്യാപനത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് ബിജെപി. ജമ്മുകശ്മീരിലെ പ്രത്യേക പദവി പുനസ്ഥാപിക്കുക എന്ന ഉദ്ദേശത്തോടെ കേന്ദ്രഭരണ പ്രദേശത്തെ പാർട്ടികൾ സംയുക്തമായി പ്രവർത്തിക്കാൻ മുന്നോട്ടു വന്നിരുന്നു. ഈ പാർട്ടികൾ ഒപ്പുവെച്ച പ്രമേയമാണ് ഗുപ്കർ പ്രഖ്യാപനം.
ആഗസ്റ്റ് 4, 2019-ൽ എൻസി, പിഡിപി, കോൺഗ്രസ്, സിപിഐ (എം), ജെകെപിസിസി, എൻസി എന്നീ പാർട്ടികൾ പ്രമേയത്തിൽ ഒപ്പു വെച്ചതിനു പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജമ്മുകശ്മീർ ബിജെപി പ്രസിഡന്റ് രവീന്ദർ റെയ്ന രംഗത്തു വന്നിട്ടുള്ളത്.ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ജമ്മുകശ്മീരെന്നും ഗുപ്കർ പ്രഖ്യാപനത്തിനു പിന്നിലുള്ള ഉദ്ദേശം ജമ്മുകശ്മീരിലെ ജനങ്ങളുടെ ക്ഷേമമാണെന്ന് കരുതുന്നില്ലെന്നും രവീന്ദർ റെയ്ന പറഞ്ഞു.
രാജ്യത്തിനെതിരെ നടക്കുന്ന ഗൂഢാലോചനകൾക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മാത്രമല്ല, കേന്ദ്രഭരണ പ്രദേശത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്ന ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, മെഹബൂബ മുഫ്തി എന്നിവരെ രൂക്ഷമായി വിമർശിക്കുകയും ജമ്മുകശ്മീരിലൊരിക്കലും ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കപ്പെടാൻ പോകുന്നില്ലെന്ന് രവീന്ദർ റെയ്ന വ്യക്തമാക്കുകയും ചെയ്തു.
Discussion about this post