അനന്ത്നാഗ്: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ സൈന്യം വധിച്ചു അനന്ത്നാഗിലെ ലര്നൂ ഏരിയയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്.
സുരക്ഷാസേനയുടെയും പൊലീസിന്റെയും സംയുക്ത തെരച്ചില്‍ പ്രദേശത്ത് പുരോഗമിക്കുകയാണെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു.
സെപ്റ്റംബര്‍ 24ന് ജമ്മു കശ്മീരിലെ അവന്തിപോറ ത്രാലിലെ മഗമയില് സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. അന്ന് ഒരു ഭീകരരെ സേന വധിച്ചു.
സെപ്റ്റംബര്‍ 22ന് ബുദ്ഗാമിലെ ചരാരെ ശെരീഫില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരനെയും സെപ്റ്റംബര്‍ 17ന് നടന്ന ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരെയും സുരക്ഷാസേന വധിച്ചിരുന്നു.
Discussion about this post