കറാച്ചി: വിശ്വസിച്ച രാജ്യങ്ങള്‍ക്കു കനത്ത തിരിച്ചടി നൽകി ചൈന. നേപ്പാളിന്റെ ഭൂമി അനധികൃതമായി കയ്യടക്കിയതിനു പിന്നാലെ ഇന്ത്യയെ ചുറ്റിപറ്റിയുള്ള പാകിസ്ഥാന്റെ രണ്ട് ദ്വീപുകള്‍ കൂടി ചൈന സ്വന്തമാക്കി. ബുണ്ടല്‍, ബുഡോ ദ്വീപുകളാണ് പാകിസ്ഥാന് ചൈനയ്ക്ക് കൈമാറിയത്. തന്ത്രപരമായ വീക്ഷണകോണില്‍ നിന്ന് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഈ രണ്ട് ദ്വീപുകളും ചൈനയ്ക്ക് കൈമാറുന്നതിനായുള്ള ഉഭയകക്ഷി കരാറില്‍ പാകിസ്ഥാന് പ്രസിഡന്റ് ആരിഫ് ആല്‍വി ഒപ്പുവെച്ചു.
തെക്കന്‍ കറാച്ചിയില്‍ സ്ഥിതി ചെയ്യുന്ന സിന്ധ് പ്രവിശ്യയുടെ നീണ്ട തീരത്ത് ചിതറിക്കിടക്കുന്ന ദ്വീപുകളാണ് ഇവ രണ്ടും. ഈ സാഹചര്യം ദക്ഷിണേഷ്യയ്ക്കും പാകിസ്ഥാനിനും അപകടമാണെന്ന് നയതന്ത്രവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. ഇമ്രാന് സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധത്തിന് ഇത് കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post