ലഖ്നൗ: തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കാനായി ഒരു ജില്ല ഒരു ഉത്പന്നം മേള ആരംഭിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഓണ്‍ലൈനിലൂടെയുള്ള മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വ്വഹിച്ചു. ഒക്ടോബര്‍ 23 നാണ് വെര്‍ച്വല്‍ മേള അവസാനിക്കുന്നത്.
എഫ്ഐസിസിയുടെ സഹകരണത്തോടെ 2017-18 കാലഘട്ടത്തിലാണ് ഈ പദ്ധതിയ്ക്ക് യോഗി സര്‍ക്കാര്‍ രൂപം നല്‍കിയത്. നിക്ഷേപത്തിന്റെ സാധ്യതയും തൊഴിലവസരങ്ങളും വര്‍ധിപ്പിക്കാനാണ് ഇത്തരമൊരു സംരംഭം തുടങ്ങിയത്. പദ്ധതി വിജയകരമായി മുന്നോട്ട് പോകുന്നതില്‍ സന്തോഷവാനാണെന്ന് ഉദ്ഘാടന വേളയില്‍ യോഗി ആദിത്യനാഥ് പറഞ്ഞു. കൊറോണ വൈറസ് വ്യാപനത്തിനിടയില്‍ ഇത്തരമൊരു വെര്‍ച്വല്‍ മേള സംഘടിപ്പിച്ചതിന് എംഎസ്എംഇ വിഭാഗത്തോട് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആരംഭിച്ച ഈ പദ്ധതി ഇന്ന് ദേശീയ അന്തര്‍ദേശീയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള 600 ഓളം വില്‍പ്പനക്കാര്‍ ഈ വെര്‍ച്വല്‍ മേളയിലൂടെ തങ്ങളുടെ സ്റ്റാളുകള്‍ ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും ഈ പദ്ധതി നടപ്പിലാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.
Discussion about this post