ഡല്‍ഹി: വീണ്ടും ചരിത്രം കുറിച്ച് സാന്റ് ഓഫ് ആന്റി ഗൈഡഡ് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഒഡീഷയില്‍ വെച്ചായിരുന്നു പരീക്ഷണം.
ഇന്ത്യന്‍ വ്യോമസേനയ്ക്കായി പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയാണ് മിസൈല്‍ വികസിപ്പിച്ചത്.
വിക്ഷേപിക്കുന്നതിന് മുന്‍പും, വിക്ഷേപിച്ച ശേഷവും ലക്ഷ്യസ്ഥാനം ഉറപ്പാക്കുന്നതിനുള്ള സവിശേഷതകളോട് കൂടിയാണ് മിസൈല്‍ നിര്‍മ്മിച്ചിരിക്കുന്നത്. പരീക്ഷണത്തില്‍ മിസൈല്‍ ലക്ഷ്യം വിജയകരമായി ഭേദിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം സൂപ്പര്‍ സോണിക് ക്രൂസ് മിസൈലായ ബ്രഹ്മോസിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റാന്റ് ഓഫ് ആന്റി ടാങ്ക് മിസൈലിന്റെ പരീക്ഷണവും വിജയകരമാകുന്നത്.
Discussion about this post