കൊച്ചി: മുന്‍ മന്ത്രി കെ.എം മാണിക്കെതിരെ ഉയര്‍ത്തിയ ബാര്‍കോഴ ആരോപണം പത്തുകോടി രൂപ ജോസ് കെ.മാണി വാഗ്ദാനം ചെയ്തുവെന്ന ബാറുടമ ബിജു രമേശിന്റെ പ്രസ്താവനയില്‍ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന് അഡ്വ.എ ജയശങ്കര്‍. മാന്യന്മാരെ അപമാനിക്കരുത്. പത്തു കോടി രൂപ വാഗ്ദാനം ചെയ്തെന്ന് ബിജു രമേശ് പറയുന്നു. അത് ഒരിക്കലും, ഒരു കാരണവശാലും സത്യമാകാനിടയില്ലെന്ന് അദ്ദേഹം പരിഹസിച്ചു.
ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
മാന്യന്മാരെ അപമാനിക്കരുത്.
ബിജു രമേശ് വലിയ കാശുകാരനാണ്, പ്രമാണിയാണ്, അധികാര കേന്ദ്രങ്ങളിൽ സ്വാധീനമുള്ള ആളുമാണ്. എന്നു കരുതി നട്ടാൽ കുരുക്കാത്ത നുണ പറയരുത്.
കെഎം മാണി സാർ ബാറുകാരിൽ നിന്ന് ഒരു കോടി രൂപ വാങ്ങിയെന്ന് ബിജു പറഞ്ഞപ്പോൾ ജനം വിശ്വസിച്ചു. കാരണം പുള്ളി അത്യാവശ്യം ടൂ,ത്രീ വാങ്ങുന്ന സ്വഭാവക്കാരനാണെന്നു പരക്കെ അറിയാമായിരുന്നു.
ആരോപണം പിൻവലിക്കാൻ ജോസ് മോൻ പത്തു കോടി രൂപ വാഗ്ദാനം ചെയ്തെന്ന് ബിജു രമേശ് പറയുന്നു. അത് ഒരിക്കലും, ഒരു കാരണവശാലും സത്യമാകാനിടയില്ല. കാരണം, മാണി സാറും മകനും പണം വാങ്ങുകയല്ലാതെ കൊടുത്ത ചരിത്രം കേട്ടിട്ടില്ല.
https://www.facebook.com/AdvocateAJayashankar/posts/3185709691558735
Discussion about this post