വയനാട് എംപിയായ രാഹുല്‍ ഗാന്ധി മാസങ്ങള്‍ക്കു ശേഷം കേരളത്തില്‍ വന്നിട്ടും ഒരു വാക്ക് പോലും പിണറായി സര്‍ക്കാരിനെതിരെ മൊഴിഞ്ഞിട്ടില്ലെന്ന് പരിഹാസവുമായി സംസ്ഥാന ബിജെപി വക്താവ് സന്ദീപ് ജി വാര്യര്‍. രാഹുല്‍ ഗാന്ധി നല്കിയ നിര്‍ദ്ദേശ പ്രകാരം രമേശ് ചെന്നിത്തല സ്വര്‍ണ്ണക്കളളക്കടത്ത് വിഷയത്തില്‍ സമരവും പത്രസമ്മേളനവും എല്ലാം നിര്‍ത്തിയിരിക്കുകയാണെന്നും സന്ദീപ് ജി വാര്യര്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിൽ പറയുന്നു.
സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റ്:
ബീഹാറിലെയും ബംഗാളിലെയും സഖ്യകക്ഷിയായ സിപിഎമ്മിൻ്റെ ഏക മുഖ്യമന്ത്രിക്കെതിരെയുള്ള എല്ലാ സമരങ്ങളും പ്രസ്താവനകളും അവസാനിപ്പിക്കാൻ രാഹുൽ ഗാന്ധി നൽകിയ നിർദ്ദേശം രമേശ് ചെന്നിത്തല കൃത്യമായി നടപ്പാക്കിത്തുടങ്ങി. സ്വർണ്ണക്കളളക്കടത്ത് വിഷയത്തിൽ കോൺഗ്രസ് സമരവും പത്രസമ്മേളനവും എല്ലാം നിർത്തിയിരിക്കുന്നു . വയനാട് എംപി കൂടായായ രാഹുൽ ഗാന്ധി മാസങ്ങൾക്കു ശേഷം കേരളത്തിൽ വന്നിട്ടും ഇന്നലെ ഒരു വാക്ക് പോലും പിണറായി വിലാസം അധോലോക സർക്കാരിനെതിരെ മൊഴിഞ്ഞിട്ടില്ല. ഒക്കച്ചങ്ങായിമാർ ആരാണെന്ന് മനസ്സിലായില്ലേ ?
https://www.facebook.com/Sandeepvarierbjp/photos/a.847063515335416/4570530649655332/?type=3&__xts__%5B0%5D=68.ARAV5xvChNF3BkP7rEHKICNoPN5P8utdXczPn-WD66PzHUDSfk3I1hl6Tp6r8u67sDEri4MrT5LgB8nKUAUtoZTB2N1lebx16Znkbl_QdLt8dqqzaG3YzF0XjuQIx2ZrrouqI_IprEG1pLqqORPY8sryOVc30Rc8uvHhopwRdnIzw7y413WCXD9cZhn52LUUKQDHzXVNprT_WQLse5gmbwuaw-yWSXNEJ6GwCXAxuyzg_lYfWSh8mU3Fip4XyVNT0zlADgpWAsXiS7hhU27YikiKdbEQgdCawwC2OSOemSbC2MPZX3KeWDuL7aCuREoEK62EC3VM7Lg764s5K9L2PSkrfw&__tn__=-R
Discussion about this post