ചെന്നൈ: നടന് വിജയ് സേതുപതിയുടെ മകള്‍ക്കതിരെ ബലാത്സംഗ ഭീഷണി. ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന 800 എന്ന ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. എന്നാൽ തീവ്ര തമിഴ് ദേശീയത ഉന്നയിക്കുന്നവരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ചിത്രത്തില്‍ നിന്ന് നടന് കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് മകൾക്കെതിരെ ബലാത്സംഗ ഭീഷണി.
റിതിക് എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് സേതുപതിയുടെ മകള്‍ക്കെതിരേ ഭീഷണി വന്നിരിക്കുന്നത്. ശ്രീലങ്കയിലെ തമിഴര്‍ നയിക്കുന്ന ദുഷ്കരമായ ജീവിതം അവളുടെ പിതാവ് മനസിലാക്കാന്‍ വേണ്ടി മകളെ ബലാത്സംഗം ചെയ്യുമെന്നായിരുന്നു ഭീഷണി. ട്വിറ്റര്‍ ഭീഷണിക്ക് പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിപേര്‍ രംഗത്തെത്തി. ഡിഎംകെ എം പി സെന്തില്‍ കുമാര്‍, ഗായിക ചിന്മയി തുടങ്ങി നിരവധി പേര് ഈ ആവശ്യമുന്നയിച്ച് രംഗത്തെത്തി.
ഭീഷണിയെ തുടർന്ന് വിജയ് സേതുപതി പൊലീസിൽ പരാതി നൽകി. സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post